ഭൂമിയിലും സമുദ്രത്തിലും വലിയതോതില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശേഖരിച്ചു വയ്ക്കുന്നതാണു ഹിമയുഗത്തിന്റെ പ്രധാന കാരണമെന്നാണു കണ്ടെത്തല്‍. സമുദ്രങ്ങളും അവയിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡുമാണു ഹിമയുഗത്തിലേയ്ക്കു നയിക്കുന്ന പ്രധാനകാരണം.

കാര്‍ഫിഡ് സര്‍വകലാശലയാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിരിക്കുന്നത്. ഓരോ ഹിമയുഗത്തിലും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ എല്ലാം മഞ്ഞുമൂടി കിടക്കും. 11000 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അവസാന ഹിമയുഗം സഭവിച്ചത്. 

സമുദ്രത്തിനു മുകളിലെ മഞ്ഞുപാളിയുടെ വലുപ്പം കൂടുന്നതോടെ അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളാനുള്ളശേഷി സമുദ്രത്തിനു നഷ്ടമാകുന്നു. ഇതാണു ഭൂമിയില്‍ തണുപ്പ് വര്‍ധിക്കുന്നതിനു കാരണമാകുന്നത്. സമുദ്രത്തിലെ ചെറുജീവികളും ഫോസിലുകളിലും നടത്തിയ പഠനത്തില്‍ നിന്നാണു മഞ്ഞുപാളികളുടെ വലുപ്പം കൂടുന്നതും കുറയുന്നതുമായി ഗവേഷകള്‍ കണ്ടെത്തിയത്. 

ഇപ്പോള്‍ ഉഷ്ണഘട്ടത്തിലൂടെയാണു ഭൂമി കടന്നു പോകുന്നത്. അവസാനത്തെ ഹിമയുഗത്തിനു ശേഷം ക്രമാനുഗതമായി ഉഷ്ണവും സമുദ്രനിരപ്പും ഉയരുകയായിരുന്നു. ആഗോളതാപനം ഹിമയുഗത്തിലേയ്ക്കുള്ള ഭൂമിയുടെ വേഗത കൂട്ടുന്നു എന്ന് ശാസ്ത്രലോകം പറയുന്നു.