ടെല്‍ അവീവ്: ദിനോസറുകളുടെ വംശനാശം ഭൂമുഖത്ത് സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പുതിയ പഠനം പുറത്ത്. സസ്തനികള്‍ എങ്ങനെ ഭൂമുഖത്തെ സസ്തനികളുടെ ജീവിതം മാറ്റി എന്നതാണ് ടെല്‍ അവീവ് സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ദി​നോ​സ​റു​ക​ൾ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് സ​സ്ത​നി​ക​ൾ പ​ക​ൽ സ​ഞ്ചാ​രം തു​ട​ങ്ങി​യ​തെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ട്. 

യു​സി​എ​ൽ, ടെ​ൽ അ​വീ​വ് യൂ​ണി​വേ​ഴ്സി​റ്റി​കളിലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. സ​സ്ത​നി​ക​ളു​ടെ പൂ​ർ​വി​ക​ർ രാ​ത്രി സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ 6.6 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ദി​നോ​സ​റു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെയാണ് അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​സ്ത​നി​ക​ൾ ത​ങ്ങളുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. 

നേ​ച്ച​ർ എ​ക്കോ​ള​ജി ആ​ൻ​ഡ് ഇ​വ​ലൂ​ഷ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം 2,415 ഇ​നം സ​സ്ത​നി​ക​ളി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ഗൊ​റി​ല്ല​ക​ളും ഗി​ബ്ബ​ണു​ക​ളു​മാ​ണ് ആ​ദ്യം രാ​ത്രി​സ​ഞ്ചാ​രം ഒ​ഴി​വാ​ക്കി​യ​തെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.