Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തി

ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും  "service unavailable"എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രശ്നം നിലനില്‍ക്കുന്നതായി പറയുന്നുണ്ട്

facebook and instagram down site not working for some users
Author
Facebook Way, First Published Nov 20, 2018, 7:03 PM IST

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമും ആഗോള വ്യാപകമായി തകരാറിലായി ഫേസ്ബുക്ക് ലോഡ് ആകുന്നില്ല എന്ന പ്രശ്നമാണ് ആഗോളതലത്തില്‍ അനുഭവപ്പെടുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും  "service unavailable"എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രശ്നം നിലനില്‍ക്കുന്നതായി പറയുന്നുണ്ട്. അതേ സമയം ഇന്ത്യയിലും മറ്റും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് ഫീഡില്‍ പ്രശ്നം നേരിട്ടിട്ടുണ്ട്. അതേ സമയം ഫോട്ടോഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാമിലും പ്രശ്നം ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് പ്രശ്നങ്ങളും ഒന്നായി സംഭവിച്ചതാണോ എന്ന് വ്യക്തമല്ല.

ഫേസ്ബുക്കിന്‍റെ കീഴിലാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നത്. അതേ സമയം ഇത്തരത്തില്‍ തന്നെ ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായിരുന്നു. ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത് വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ മറ്റ്  സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങി. 

ഇതോടെയാണ് പലരും ഫേസ്ബുക്ക് ന്യൂസ്ഫീഡ് പ്രവര്‍ത്തന രഹിതമായ കാര്യം അറിഞ്ഞത്. പലര്‍ക്കും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതിനും പ്രശ്നം  നേരിട്ടു. ട്വിറ്ററില്‍ #facebookDown എന്ന ഹാഷ്ടാഗ് ട്രെന്‍റിങ്ങായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios