ഡ്രോണ്‍ ഇന്‍റര്‍നെറ്റ് പദ്ധതി ഫേസ്ബുക്ക് ഉപേക്ഷിച്ചു

First Published 30, Jun 2018, 8:25 PM IST
Facebook Ends Aquila Internet Drone Project
Highlights

  • ലോകത്തിലെങ്ങും ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ പരിപാടിയിട്ട് ഫേസ്ബുക്ക് തുടങ്ങിയ പദ്ധതിയാണ് ഇന്‍റര്‍നെറ്റ്.ഓആര്‍ജി

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെങ്ങും ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ പരിപാടിയിട്ട് ഫേസ്ബുക്ക് തുടങ്ങിയ പദ്ധതിയാണ് ഇന്‍റര്‍നെറ്റ്.ഓആര്‍ജി.  ഈ പദ്ധതിയുടെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പരിപാടി ഒടുവില്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു.ഇന്‍റര്‍നെറ്റ് ഡ്രോൺ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ഫേസ്ബുക്ക് എടുത്തെന്നാണ് സിലിക്കണ്‍ വാലി മാധ്യമങ്ങള്‍ പറയുന്നത്.

ഡ്രോണ്‍ ഇന്‍റര്‍നെറ്റ് എന്ന ആശയത്തില്‍ സ്പൈസ് എക്സ് പോലുള്ള കമ്പനികൾ വലിയ ഗവേഷണങ്ങളുമായി എത്തുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് ഈ രംഗത്ത് നിന്നും പിന്‍വാങ്ങുന്നത്. ഡ്രോൺ പദ്ധതി ഉപേക്ഷിച്ചെങ്കിലും സൗജന്യ ഇന്റർനെറ്റ് നൽകുന്ന ഫ്രീ ബേസിക്സ് പദ്ധതി കമ്പനി ഉപേക്ഷിക്കില്ല.  
മറ്റു കമ്പനികളുമായി സഹകരിച്ചുകൊണ്ടു പദ്ധതി തുടർന്നും മുന്നോട്ടു കൊണ്ടുപോകും. 

2016ൽ പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണ ഫെയ്സ്ബുക് ഡ്രോണില്‍ പിന്നീട് വലിയ പദ്ധതിയോ ഗവേഷണമോ ഫേസ്ബുക്ക് നടത്തിയിരുന്നില്ല. കൂറ്റൻ ബലൂണുകൾ പറത്തി അതിൽ നിന്ന് ഇന്റർനെറ്റ് നൽകാനുള്ള പ്രോജക്ട് ലൂൺ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫെയ്സ്ബുക് കണക്ടിവിറ്റി ലാബ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. 
 

loader