ഫേസ്ബുക്ക് ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് കോക്‌സ് ആപ്പിന്‍റെ പരീക്ഷണം ചൊവ്വാഴ്ച്ച മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാണിച്ചു. ഒഗ്മെന്‍റ് റിയാലിറ്റി എന്ന കാറ്റഗറിയിലാണ് ഫേസ്ബുക്ക് ലൈവ് വീഡിയോകളെ പ്രിസ്മീകരിക്കുന്നത്. 'സ്‌റ്റൈല്‍ ട്രാന്‍സ്ഫര്‍' എന്ന സാങ്കേതിക വിദ്യ വഴിയാണ് തത്സമയ ദൃശ്യങ്ങളെ ലോകപ്രശസ്ത ആര്‍ട്ടുകളായി പുനര്‍നിര്‍മ്മിക്കുക. 

കണ്‍വൊല്യൂഷനല്‍ ന്യൂറല്‍ നെറ്റ്‌സ് എന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും കോക്‌സ് പറഞ്ഞു. ക്ലാസിക് ആര്‍ട്ടുകളെ പുനര്‍നിര്‍മ്മിക്കാന്‍ സമാന എഐ സാങ്കേതിക വിദ്യ തന്നെയാണ് പ്രിസ്മ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതെങ്കിലും തത്സമയ ദൃശ്യങ്ങളെ ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ അവയ്ക്ക് സാധിച്ചിരുന്നില്ല. 

ദൃശ്യങ്ങളില്‍ ഉണ്ടായേക്കാവുന്ന ന്യൂനതകള്‍ ഒന്നുംതന്നെ ആപ്പിന്റെ ഔട്ട്പുട്ടില്‍ പ്രതിഫലിക്കില്ലെന്നും കോക്‌സ് പറഞ്ഞു. ആപ്പ് നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലേ എത്തിയിട്ടുള്ളൂ.