വ്യാജന്മാരെ നിയന്ത്രിക്കാനും, സുരക്ഷയ്ക്കും വേണ്ടി പുതിയ നയം നടപ്പിലാക്കുവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. അക്കൗണ്ട് ഉടമയുടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്. വയര്‍ഡ്.കോം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ അക്കൗണ്ട് അല്ല, പിന്നെ നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന 'ബോട്ട്' അല്ലെന്ന് ഉറപ്പിക്കാനുമാണ് ഇതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

 "നിങ്ങളുടെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്യു, നിങ്ങളുടെ മുഖം വ്യക്തമാകുന്ന ഫോട്ടയാകണം അത്, ഞങ്ങളുടെ പരിശോധനകള്‍ കഴിഞ്ഞാല്‍ ഈ ചിത്രം ഡിലീറ്റ് ചെയ്യുന്നതാണ്"

ഇത്തരത്തില്‍ സന്ദേശമുള്ള വിന്‍ഡോയിലായിരിക്കും ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടിവരിക എന്നാണ് വയര്‍ഡ്.കോം പറയുന്നത്. എന്നാല്‍ ഇത് സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക് മാത്രമായിരിക്കും ഈ സംവിധാനം എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വിന്‍‍ഡോയില്‍ ഫോട്ടോ സമര്‍പ്പിച്ചാലും ഒരാള്‍ക്ക് ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നും. പിന്നീട് വല്ല പ്രശ്നവും സൃഷ്ടിച്ചാല്‍ ഫേസ്ബുക്ക് ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്.