ഏറെ വിവാദമായ കരാറായിരുന്നു ഇത്. അവസാന ചാറ്റ് വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താവിന് അനുയോജ്യമായ പരസ്യങ്ങള്‍ വില്‍ക്കാനായിരുന്നു വിവര കൈമാറ്റം. വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് കൈമാറുന്ന ഇത്തരം വിവരങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതായിരുന്നു. 

ഫേസ്ബുക്ക് വഴി എന്തൊക്കെയാണ് മറ്റുള്ളവർ വാങ്ങിക്കുന്നതെന്ന് മറ്റു കമ്പനികളുടെ മെസേജുകള്‍ വാട്ട്സ്ആപ്പ് വഴി ആളുകള്‍ക്ക് അയക്കാനും പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഇത്തരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാനാവില്ലെന്ന് യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും വ്യക്തമാക്കിയതോടെയാണ് വിവരകൈമാറ്റ കരാര്‍ തൽകാലത്തേക്ക് റദ്ദായത്. 

വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാനുള്ള സമ്മതത്തിനായി ഫെയ്സ്ബുക്ക് ഉപഭോക്താക്കളോട് അനുമതി തേടിയിരുന്നു. എന്നാല്‍ കുറച്ചു കാലത്തേയ്ക്ക് മാത്രമേ ആളുകള്‍ ഏറ്റവും പെഴ്‌സണലായ വിവരങ്ങള്‍ നല്‍കുകയുള്ളൂ. അതും മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും ഇല്ല. 

ഇങ്ങനൊരു കരാറിനെ കുറിച്ച് ഫേസ്ബുക്ക് ആദ്യം അറിയിച്ചപ്പോള്‍ തന്നെ ഉപഭോക്താക്കളുടെ വിവരസംരക്ഷണ നിയമത്തിന്‍റെ വ്യവസ്തകള്‍ പാലിക്കുന്നതാണോ എന്ന് നോക്കി മാത്രമേ ഇത് നടപ്പില്‍ വരുത്താനാവൂവെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിരുന്നു.