Asianet News MalayalamAsianet News Malayalam

നെയ്മറെ ഫുട്ബോള്‍ കളിക്കാന്‍ വെല്ലുവിളിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍

Facebook's Mark Zuckerberg beats Neymar in 'keepy up challenge'
Author
New York, First Published Jul 20, 2016, 7:39 AM IST

ന്യൂയോര്‍ക്ക്: ബ്രസീല്‍ ഫുട്‌ബോള്‍ നായകന്‍ നെയ്മറെ ഫുട്ബോള്‍ കളിക്കാന്‍ വെല്ലുവിളിക്കുകയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സീക്രട്ട് സോക്കര്‍ ഇമോജി ഗെയിം കളിക്കാനാണ് നെയ്മര്‍ക്ക് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍റെ വെല്ലുവിളി. ജീവിതത്തില്‍ ഇതുവരെ ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ജയിച്ചിട്ടില്ല. പക്ഷെ ഇന്ന് എന്‍റെ ദിവസമാണ്. മെസഞ്ചറിലെ സീക്രട്ട് സോക്കര്‍ ഇമോജി ഗെയിം കളിക്കാന്‍ ഞാന്‍ നെയ്മറെ വെല്ലുവിളിക്കുന്നു. മത്സരിച്ചു നോക്കൂ, എന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്.

സുക്കര്‍ബര്‍ഗിന്‍റെ വെല്ലുവിളി ഇവിടെ

 സുക്കറുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെല്ലുവിളി ഏറ്റെടുത്ത് ബാഴ്‌സ മുന്നേറ്റനിര താരം കൂടിയായ നെയ്മര്‍ രംഗത്തെത്തി. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. ഞാന്‍ പരിശീലിക്കും, നാളെ താങ്കളോട് മത്സരിക്കും നെയ്മര്‍ പറഞ്ഞു

കഴിഞ്ഞ മാസം കോപ്പ, യൂറോ ടൂര്‍ണമെന്റുകളോട് അനുബന്ധിച്ചാണ് ഫെയ്‌സ്ബുക്ക് ഇമോജി സോക്കര്‍ ഗെയിം ആദ്യമായി അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പിലൂടെ യൂസര്‍മാര്‍ക്ക് ഈ ഗെയിം കളിക്കാം. സുഹൃത്തിന് സോക്കര്‍ ബോള്‍ ഇമോജി അയച്ച് ഐക്കണില്‍ ടാപ്പ് ചെയ്ത് ആര്‍ക്കും മത്സരം ആരംഭിക്കാം.

Follow Us:
Download App:
  • android
  • ios