വാട്ട്‌സ്ആപ്പിന്റെ വ്യാജന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍. “Update WhatsApp Messenger”- അപ്ഡേറ്റ് വാട്ട്സ്ആപ്പ് മെസഞ്ചര്‍ എന്ന പേരിലാണ് ഈ ആപ്പ് ദൃശ്യമാകുന്നത്. “WhatsApp Inc*’ എന്നാണ് ഡെവലപ്പറുടെ പേരായി കൊടുത്തിരിക്കുന്നത്. അബദ്ധത്തില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എട്ടിന്റെ പണി കിട്ടും. നിങ്ങളുടെ ഫോണ്‍ നശിപ്പിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഇതിനൊപ്പം ഫോണിലെത്തും. ഇതിനോടകം അയ്യായിരത്തിലേറെ പേര്‍ ഈ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. വാട്ട്സ്ആപ്പ് എന്ന പേരിലുള്ള മറ്റൊരു ആപ്പും ലക്ഷകണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ വാട്ട്സ്ആപ്പ് ഇതിനോടകം ഒരു ബില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.