ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു
ബോളിവുഡ് സംവിധായകനും നടനുമായ ഫര്ഹാന് അക്തര് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്ഹാന് തന്റെ വേരിഫൈഡ് പേജ് പ്രവര്ത്തനഹരിതമാക്കില്ലെന്ന് ട്വീറ്റ് ചെയ്തു പറഞ്ഞു.ഫര്ഹാന്റെ തീരുമാനത്തിന് നല്ല പിന്തുണയാണ് ട്വിറ്ററില് ലഭിക്കുന്നത്.
ലോകസിനിമാ രംഗത്തുള്ള ഒട്ടേറെ താരങ്ങളും തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ആവശ്യങ്ങള്ക്കും മറ്റുമായി കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് വിവരങ്ങള് ചോര്ത്തിയെന്ന വാര്ത്ത വന് വിവാദങ്ങള്ക്കാണ് തിരികൊളുത്തിയത്. വാര്ത്തകള് സത്യമാണെന്ന് സമ്മതിച്ച് ക്ഷമാപണവുമായി ഫേസ്ബുക്ക് സ്ഥാപകന് മാര്ക്ക് സക്കര്ബര്ഗ് മുന്നോട്ടുവന്നതോടെ പുതിയൊരു ക്യാംപയിന് രൂപം കൊണ്ടു.
ഡിലീറ്റ് ഫേസ്ബുക്ക് എന്ന പേരിലുള്ള ക്യാംപയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ളവര് പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ ഫേസ്ബുക്ക് സ്വകാര്യ അക്കൗണ്ടുകള് ഡിലീറ്റ് ചെയ്തു.
