ദില്ലി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ വിദേശ നിക്ഷേപം കൂടുന്നു. 2016-17 കാലത്തെ ആദ്യത്തെ എട്ടു മാസത്തില്‍ ടെലികോം മേഖലയില്‍ എത്തിയ നിക്ഷേപം 10 ബില്ല്യണ്‍ ആമേരിക്കന്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട്. 2014-15 കാലത്ത് ഇത് 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറും. 2014-15 കാലത്ത് ഇത് 2.9 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറുമായിരുന്നു എന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ജെഎസ് ദീപക്ക് ദില്ലിയില്‍ അസോച്ചം സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.
ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ടെലികോം സെക്ടറില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മികച്ച പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്‍റെ തെളിവാണ് പുതിയ നിക്ഷേപം. നിക്ഷേപര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നത് മാത്രമല്ല പുതിയ പരിഷ്കാരങ്ങള്‍ ഇതിനും അപ്പുറം ഭാവിയിലെ ടെലികോം മേഖലയെ വാര്‍ത്തെടുക്കുന്ന റോഡ്മാപ്പ് കൂടിയാണ് ഇതെന്ന് ജെഎസ് ദീപക്ക് പറയുന്നു.
