ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണ്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നു

മുംബൈ: ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണ്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നു. സാംസങ്ങ്, കാര്‍ബണ്‍, നോക്കിയ, ലാവ, ഇന്‍ടെക്‌സ് തുടങ്ങിയ വിവിധ ബ്രാന്‍റുകളുടെ ഫോണുകളാണ് ആമസോണ്‍ ഫീച്ചര്‍ ഫോണ്‍ ഫെസ്റ്റില്‍ വാങ്ങുവാന്‍ ലഭിക്കുക. മാത്രമല്ല, റിലയന്‍സ് ജിയോയില്‍ നിന്നുമുളള ജിയോ ഫോണും വില്‍പനയുടെ ഭാഗമായി എത്തുന്നുണ്ട്.

നോക്കിയ ഫോണുകള്‍ക്ക് 20% വരെ ആമസോണ്‍ ഇന്ത്യയില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ലാവ ഫോണുകള്‍ക്ക് 36% വരെ ഓഫറാണ് ഫീച്ചര്‍ ഫോണ്‍ ഫെസ്റ്റ് വില്‍പനയില്‍ നല്‍കുന്നത്. സാംസങ്ങ് ഫീച്ചര്‍ ഫോണുകള്‍ക്ക് 20% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കാര്‍ബണ്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് 30% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. 

ഇന്‍ടെക്‌സ് ഫീച്ചര്‍ ഫോണുകള്‍ക്ക് 30% വരെയാണ് ആമസോണ്‍ ഫെസ്റ്റില്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. മൈക്രോമാക്‌സ ഫീച്ചര്‍ ഫോണുകള്‍ക്ക് 20% വരെ ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ ഇന്ത്യയില്‍. 

 ഇനോവു ഫോണുകള്‍ക്ക് 30% വരെ ഡിസ്‌ക്കൗണ്ട് ആമസോണ്‍ ഇന്ത്യയില്‍ ലഭിക്കുന്നു. ഡെറ്റില്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് 44% ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.