ഈ വര്‍ഷം ഡിസംബര്‍ 28ന് തങ്ങളുടെ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയക്കുമെന്നാണ് ടീം ഇന്‍ഡസ് കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. ചന്ദ്രിനില്‍ 500 മീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച് ഹൈ ഡെവനിഷന്‍ വീഡിയോ, ചിത്രങ്ങള്‍ എന്നിവ പകര്‍ത്തി ഭൂമിയിലെത്തിക്കാന്‍ കഴിവുള്ള ബഹിരാകാശ വാഹനമാണ് ടീം ഇന്‍ഡസ് നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്ആര്‍ഒയുടെ റോക്കറ്റിലായിരിക്കും ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നത്. ബഹിരാകാശ രംഗത്തെ വിദഗ്ധരാണ് ബഹിരാകാശ വാഹനം നിര്‍മ്മിക്കുന്നത്. ടീം ഇന്‍ലാന്‍ഡിന് പിറകില്‍ രാജ്യത്തെ പ്രമുഖരായ വ്യവസായികളാണ്. ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ, സച്ചിന്‍ ബന്‍സാല്‍, ബിനയ് ബന്‍സാല്‍, ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ നന്ദന്‍ നിലേകാനി, മുന്‍ ഐസ്ആര്‍ഒ ജീവനക്കാരും ശാസ്ത്രജ്ഞരും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമടങ്ങിയ നൂറിലധികം വരുന്ന ജീവനക്കാരുമാണ് പദ്ധതിക്ക് പിന്നില്‍.