Asianet News MalayalamAsianet News Malayalam

17,600 ന്‍റെ നോക്കിയ 6.1 വാങ്ങാം 3299 രൂപയ്ക്ക്.!

ഇതിന് പുറമേ നിങ്ങള്‍ക്ക് എച്ച്ഡിഎഫ്സി കാര്‍ഡ് ഉണ്ടെങ്കില്‍ 10 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ഇതിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ചുള്ള ഇഎംഐ ഉപയോഗിച്ചാല്‍ 2,500 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. 

Flipkart Big Billion Days sale: Nokia 6.1 Plus available at Rs. 3,299
Author
Kerala, First Published Oct 11, 2018, 9:14 AM IST

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സിനോട് അനുബന്ധിച്ച് എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കി 6.1 ഫോണിന് വന്‍ ഓഫര്‍. ഓഫറുകളും ഡിസ്ക്കൗണ്ടുകളും അടക്കം 17,600 രൂപ വിലയുള്ള ഫോണ്‍ 3299 രൂപയ്ക്ക് വാങ്ങാം. ഈ ഫോണിന് ഫ്ലിപ്പ്കാര്‍ട്ടില്‍ ആദ്യം തന്നെ ഫ്ലാറ്റായ 2,601 രൂപയുടെ ഡിസ്കൗണ്ട് ഉണ്ട്. ഇതോടെ ഫോണിന്‍റെ വില 14,999 രൂപയാകും.

ഇതിന് പുറമേ നിങ്ങള്‍ക്ക് എച്ച്ഡിഎഫ്സി കാര്‍ഡ് ഉണ്ടെങ്കില്‍ 10 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ഇതിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ചുള്ള ഇഎംഐ ഉപയോഗിച്ചാല്‍ 2,500 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. 

ഇതിന് പുറമേ എക്സേഞ്ച് വാല്യൂ ഡിസ്ക്കൗണ്ട് ഈ ഫോണിന് 11,700 രൂപവരെ ലഭിക്കും. ഇതോടെ വില വേണമെങ്കില്‍ 3,299 രൂപയ്ക്ക് ലഭിക്കും. ആഗസ്റ്റ് 30 ന് ഇന്ത്യയില്‍ എത്തിയ നോക്കിയ 6.1 ആന്‍ഡ്രോയ്ഡ് പൈ അപ്ഡേഷന്‍ ആദ്യം ലഭിച്ച ഫോണുകളില്‍ ഒന്നാണ്. 

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ ഇറങ്ങുന്ന ഫോണ്‍ ആണ് ഇത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ആണ് ഇതിലെ ചിപ്പ്. 4ജിബിയാണ് റാം ശേഷി. 64 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. ഡ്യൂവല്‍ റെയര്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്.  16എംപിയും, 5 എംപിയുമാണ് ഈ ഫോണിന്‍റെ സെന്‍സര്‍. 16 എംപിയാണ് സെല്‍ഫി ക്യാമറ.

Follow Us:
Download App:
  • android
  • ios