പ്രമുഖ ടിക്കറ്റിംഗ് സൈറ്റായ ബുക്ക് മൈ ഷോയില്‍ ഓഹരി വാങ്ങുവാന്‍ ഫ്ലിപ്പ്കാര്‍ട്ട് ഒരുങ്ങുന്നു. ചെറിയ ശതമാനം ഓഹരികളാണ് ഫ്ലിപ്പ്കാര്‍ട്ട് വാങ്ങുവാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിഗ് ട്രീ എന്‍റര്‍ടെയ്മെന്‍റ് എന്ന കമ്പനിക്ക് കീഴിലാണ് ബുക്ക് മൈ ഷോ. ഈ കമ്പനിയിലെ ഷെയറുകളാണ് ഫ്ലിപ്പ്കാര്‍ട്ട് വാങ്ങുന്നത്. എന്നാല്‍ ഈ കമ്പനിയിലെ ഏതെല്ലാം നിക്ഷേപകരുടെ കയ്യില്‍ നിന്നാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഹരികള്‍ വാങ്ങുന്നത് എന്ന് വ്യക്തമല്ല.

500-700 മില്ല്യണ്‍ ഡോളറാണ് ബുക്ക് മൈ ഷോയുടെ ആകെ മൂല്യം. എന്നാല്‍ എത്ര തുകയാണ് ബുക്ക് മൈ ഷോയിലെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ നിക്ഷേപം എന്നത് വ്യക്തമല്ല. 

നഗരകേന്ദ്രീകൃതമായ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പാണ് ബുക്ക് മൈ ഷോ. ആമസോണിന്‍റെ പ്രൈം സര്‍വ്വീസിനേക്കാള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ബുക്ക് മൈ ഷോയില്‍ പ്രിയമുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നു. ഈ ഘട്ടത്തിലാണ് എതിരാളികളെ മറികടക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട് ബുക്ക് മൈ ഷോയില്‍ കണ്ണുവയ്ക്കുന്നത്.