ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ബിഗ് ദിവാലി സെയിലില്‍ ലഭിക്കും

ദില്ലി : ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ആരംഭിച്ചു. ദീപവലി ആഘോഷങ്ങള്‍ക്കു മിഴിവേകുക എന്ന ലക്ഷ്യത്തോടെ നവംബര്‍ ഒന്നുമുതല്‍ നവംബര്‍ അഞ്ചുവരെയാണ് ബിഗ് ബില്യണ്‍ ഓഫറുകള്‍ നല്‍കുന്നത്. വില്‍പന കാലയളവില്‍ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും. 

ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ബിഗ് ദിവാലി സെയിലില്‍ ലഭിക്കും. കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ബേജാജ് ഫിന്‍സെര്‍വ് നല്‍കുന്ന നോ കോസ്റ്റ് ഇഎംഐയും സൗകര്യപ്പെടുത്താം. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗത്വമുള്ളവര്‍ക്ക് ഇന്ന രാത്രി ഒന്‍പതു മണിമുതല്‍ ഓഫറുകള്‍ ലഭ്യമായി തുടങ്ങും. 

എസ്.ബി.ഐ കാര്‍ഡുടമകള്‍ക്കു 10 ശതമാനം ഡിസ്‌കൗണ്ടും, ഫോണ്‍ പേ വഴി പെയ്‌മെന്‍റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഫോണ്‍ പേ ഈസി പെയ്‌മെന്‍റ് ഓപ്ഷന്‍സ്, കാര്‍ഡ്‌ലസ് ക്രഡിറ്റ് ഫ്ലിപ്പ്കാര്‍ട്ട് പേയ് ലേറ്റര്‍ എന്നിവയും ഉഭഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു.