ബിഗ് ബില്യണ്‍ ഡേ സെയിലിന്‍റെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6 എന്നിവയ്ക്കാണ് വിലക്കുറവ്. ഐഫോണ്‍ 5 എസ് 16ജിബി മോഡലിനു 17,799 രൂപയാണ് ഓഫര്‍ വില. 20000 രൂപയ്ക്ക് മുകളിലായിരുന്നു ഈ മോഡലിന്‍റെ നേരത്തെയുള്ള വില. 

36990 രൂപ വിലയുണ്ടായിരുന്ന 16 ജിബി മോഡല്‍ ഐഫോണ്‍ 6 നു 29,990 രൂപയാണ് നിലവിലുള്ള വില. 4.7 ഇഞ്ച് ഡിസ്‌പ്ലെ, 8 എംപി പിന്‍ ക്യാമറ, 1.2 സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 6 ന്‍റെ സവിശേഷതകള്‍. 

ഐഫോണ്‍ 6 എസ് 16 ജിബി വേരിയന്റിന്‍റെ വില 37,990 രൂപയും 64 ജിബി വേരിയന്റിന്‍റെ വില 47,990 രൂപയുമാണ്. 37900 രൂപ വിലയുണ്ടായിരുന്ന ഐപാഡ് എയര്‍2 വിന്‍റെ ഓഫര്‍ വില 31,900 രൂപയാണ്.