സാംസങ്ങ് ഗ്യാലക്‌സി എസ് 8 എന്ന സ്മാര്‍ട്ട് ഫോണിന്റെ ഐറീസ് സ്കാനറിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാക്കര്‍മാര്‍. കണ്ണുകള്‍ സ്കാന്‍ ചെയ്ത് ഫോണ്‍ തന്റെ ഉടമയെ കണ്ടെത്തുമെന്നാണ് ഐറീസ് സ്കാനര്‍ സംബന്ധിച്ച അവകാശവാദം. വിരലടയാളം പോലെതന്നെ കണ്ണുകളും ഓരോ വ്യക്തിക്കും വ്യസ്തമായിരിക്കും എന്നതാണ് ഈ തലത്തിലുള്ള സുരക്ഷയുടെ അടിസ്ഥാനം. 

ഗ്യാലക്‌സി എസ് 8 അത് തിരിച്ചറിയുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ സാംസങ്ങിന്റെ ഐറീസ് സ്കാനര്‍ അത്ര സുരക്ഷിതമല്ലെന്നാണും, വളരെ എളുപ്പത്തില്‍ പൊളിച്ചിരിക്കുകയാണ് ഒരു സംഘം ഹാക്കര്‍മാര് പറയുന്നത്‍. കയോസ് കമ്പ്യൂട്ടര്‍ ക്ലബ് എന്നുപേരായ കൂട്ടായ്മയിലെ അംഗങ്ങളാണ് യതാര്‍ത്ഥ ഉടമ ഇല്ലാതെതന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. 

യഥാര്‍ത്ഥ ഉടമയുടെ ഒരു ചിത്രവും കണ്ണിനകത്ത് വയ്ക്കുന്ന ഒരു ലെന്‍സും മാത്രമുപയോഗിച്ചാണ് ഇവര്‍ പുഷ്പം പോലെ എസ്8 തുറന്നത്. സുരക്ഷിതമാക്കേണ്ട വിവരങ്ങള്‍ പഴയതുപോലെ പാസ് വേഡുകള്‍ കൊണ്ട് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.