ജിയോണി എം 7 സെപ്തംബര്‍ 25 ന് പുറത്തിറങ്ങും എന്നാണ് ഔദ്യോഗിക വിശദീകരണം. ചൈനയിലായിരിക്കും ഈ ഫോണ്‍ ആദ്യം എത്തുക. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വീബോയില്‍ ജിയോണി കമ്പനി ഇത് അറിയിച്ചിരിക്കുന്നത്. ടീസര്‍ ചിത്രത്തിലാണ് തീയതി കാണിച്ചിരിക്കുന്നത്.

'ഫുള്‍ വ്യൂ' ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ജിയോണി എം7ന്‍റെ സ്‌ക്രീന്‍ അനുപാതം 18:9 ആണ്. അരികുവശങ്ങള്‍ കുറഞ്ഞ ഫോണ്‍ ആയിരിക്കും ഇത്. 4000എംഎഎച്ച് ബാറ്ററി കരുത്തില്‍ എത്തുന്ന ഫോണിന് 64GB റോം ആണുള്ളത്. ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലായിരിക്കും ഇത് ഇറങ്ങുക. എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക.

ബെഞ്ച്മാര്‍ക്കിംഗ് അപ്‌ളിക്കേഷനായ ജിഫിക്സ് ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ പ്രകാരം ആറിഞ്ച് ഡിസ്‌പ്ലേ ആയിരിക്കും ഇതിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മീഡിയടെക് എംടി6758 പ്രോസസര്‍ ആയിരിക്കും ഉപയോഗിക്കുക. പിന്നില്‍ 15എംപി ക്യാമറയും മുന്നില്‍ 7എംപി ക്യാമറയുമാണ് ഇതിനുള്ളത് എന്നും ആദ്യ വിശദാംശങ്ങളില്‍ പറയുന്നു.