എം 6 സീരീസിനുശേഷം ജിയോനിയുടെ 3ജിബി റാം ശക്‌തിയുമായി പി 7 മാക്സ് വിപണിയിൽ. 13,800 രൂപയാണ് ഫോണിന്‍റെ വില. 5.5 ഫുൾ എച്ച്ഡി ഡിസ്പ്ലേ, ആൻഡ്രോയ്ഡ് മാഷ്മെലോ, 2.2 ജിഗാഹെർട്സ് ഒക്ടാ–കോർ പ്രൊസസർ, 32 ജിബി ഇന്റേണൽ മെമ്മറി, 13 എംപി പിന്‍ ക്യാമറ–5 എംപി മുന്‍ക്യാമറ, 3100 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകതകള്‍.

പൂർണമായും ആകർഷകമായ മെറ്റൽ ബോഡിയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇപ്പോൾ നേപ്പാളിൽ ലഭ്യമായ ഈ ഫോൺ അധികം താമസിക്കാതെ ഇന്ത്യയിലെത്തും.