സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

First Published 20, Mar 2018, 12:15 PM IST
Girl is killed when her smartphone blast
Highlights
  • സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലാണ് സംഭവം. ഉമ ദറം എന്ന പതിനെട്ടുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പൊട്ടിത്തെറിയില്‍ ബോധരഹിതായായ പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൈ, നെഞ്ച്, കാല്‍ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

നോക്കിയ ഹാന്‍ഡ് സെറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റ് വ്യാജനാണെന്നും ചൈനീസ് നിര്‍മ്മതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്നും ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ദു:ഖമുണ്ടെന്ന് നോക്കിയ അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകലുണ്ട്.

loader