Asianet News MalayalamAsianet News Malayalam

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് സന്തോഷവാർത്ത; ഇങ്ങനെയും പണമുണ്ടാക്കാം, പുതിയ അപ്ഡേറ്റെത്തി

 ഹ്രസ്വ വിഡിയോ കണ്ടന്റ് അപ്‌ലോഡ് പ്രോഗ്രാമിൽ നിന്ന് പണം സമ്പാദിക്കുന്ന എല്ലാ സ്രഷ്‌ടാക്കളും കമ്പനി പുറത്തിറക്കുന്ന പുതിയ ഉടമ്പടി അംഗീകരിക്കേണ്ടത് അനിവാര്യമാണ്. ധനസമ്പാദനം തുടരുന്നതിന് ജൂലൈ 10-നകം ഉടമ്പടിയിൽ ഒപ്പിടണം.

good news for youtube content uploaders
Author
First Published Jan 11, 2023, 3:01 AM IST

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിലൊരുക്കുന്നത്. ഹ്രസ്വ വിഡിയോ കണ്ടന്റ് അപ്‌ലോഡ് പ്രോഗ്രാമിൽ നിന്ന് പണം സമ്പാദിക്കുന്ന എല്ലാ സ്രഷ്‌ടാക്കളും കമ്പനി പുറത്തിറക്കുന്ന പുതിയ ഉടമ്പടി അംഗീകരിക്കേണ്ടത് അനിവാര്യമാണ്. ധനസമ്പാദനം തുടരുന്നതിന് ജൂലൈ 10-നകം ഉടമ്പടിയിൽ ഒപ്പിടണം.

ഫെബ്രുവരി  ഒന്നു മുതൽ മോണിറ്റൈസ് ചെയ്യപ്പെടുന്ന ഷോർട്ട്സ് വിഡിയോകൾക്കും പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും എങ്ങനെൊക്കെ പണം സമ്പാദിക്കാൻ കഴിയുമെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ഷോർട്ട്സിനുള്ള പുതിയ ഇൻകം മോഡൽ യൂട്യൂബ് ഷോർട്ട്സിന്റെ ഫണ്ടിന്റെ ബദലാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഷോർട്ട്സിന് പ്രതിഫലം നൽകാൻ യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) ഉപയോഗിക്കുന്നവരുണ്ട്.

എല്ലാ സ്രഷ്‌ടാക്കളും "അടിസ്ഥാന നിബന്ധനകളിൽ" ഒപ്പിടണം, അതിൽ ഉള്ളടക്ക നയങ്ങളും മറ്റ് മൂന്ന് വിഭാഗങ്ങളും ഉൾപ്പെടുന്നു. ആദ്യത്തേത് "വാച്ച് പേജ് മോണിറ്റൈസേഷൻ മൊഡ്യൂൾ" ആണ്, ഇത് എല്ലാ തത്സമയ സ്ട്രീം ഉള്ളടക്കത്തിനും ബാധകമാണ്. ഷോർട്ട്സിൽ നിന്നുള്ള വരുമാനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിനെ കുറിച്ചും യൂട്യൂബ്  വിവരിക്കുന്നുണ്ട്. സൂപ്പർ ചാറ്റ് പോലുള്ള ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന "കൊമേഴ്‌സ് ഉൽപ്പന്ന അനുബന്ധവും" പുതിയ പ്രോഗ്രാമിൽ ഉൾപ്പെടുന്നുണ്ട്.  2023 ജൂലൈ 10-നകം പുതുക്കിയ പ്രോഗ്രാമിന്റെ നിബന്ധനകൾ അംഗീകരിക്കാത്ത ചാനലുകൾ പ്രോഗ്രാമിൽ നിന്ന് നീക്കം ചെയ്യപ്പെടും.2021 ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷനായ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് ലഭ്യമാണ്.

Read Also: 'കുത്തിട്ടിട്ട്' കാര്യമുണ്ടോ? ഫേസ്ബുക്ക് അല്‍ഗോരിതത്തിന് പിന്നിലെ കാര്യമെന്ത്

Follow Us:
Download App:
  • android
  • ios