ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് റിയൽമി പുതിയ P4R 5G സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 8,000mAh എന്ന കൂറ്റൻ ബാറ്ററിയും മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറും ഗെയിമിംഗ് ഫീച്ചറുകളുമാണ് ഈ ബജറ്റ്-മിഡ് റേഞ്ച് ഫോണിന്റെ പ്രധാന ആകർഷണം.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ്-മിഡ് റേഞ്ച് വിഭാഗത്തെ ലക്ഷ്യമിട്ട് റിയൽമി പുതിയ മോഡൽ അവതരിപ്പിച്ചു. പുതിയ റിയൽമി P4R 5G 5G, വലിയ ബാറ്ററി ശേഷിയും ഗെയിമിംഗ് കേന്ദ്രീകൃത ഫീച്ചറുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്. ദീർഘകാല ബാറ്ററി ലൈഫ് ആവശ്യപ്പെടുന്ന ഉപയോക്താക്കളെയാണ് പ്രധാനമായും കമ്പനി ലക്ഷ്യമിടുന്നത്.
8,000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 45W ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ മൂന്നു ദിവസം വരെ ഉപയോഗിക്കാൻ സാധിക്കം എന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 1,600 ചാർജിംഗ് സൈക്കിളുകൾ കഴിഞ്ഞിട്ടും ബാറ്ററിയുടെ 80 ശതമാനത്തിലധികം ശേഷി നിലനിൽക്കും എന്നും റിയൽമി പറയുന്നു.
പെർഫോമൻസിനായി മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറാണ് ഉപയോഗിക്കുന്നത്. ഇത് ARM മാലി-G57 GPU-യുമായി ജോഡിയാക്കി മികച്ച മിഡ്-റേഞ്ച് പ്രകടനം നൽകുമെന്നാണ് പ്രതീക്ഷ. ഫോണിൽ 4GB മുതൽ 6GB വരെ RAM ഓപ്ഷനുകളും 256GB വരെ സ്റ്റോറേജും ലഭ്യമാണ്. ഡിസ്പ്ലേ വിഭാഗത്തിൽ 6.8 ഇഞ്ച് HD+ LCD പാനലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 1,200 nits പീക്ക് ബ്രൈറ്റ്‌നസും ഗെയിമിംഗ്, വീഡിയോ അനുഭവം മെച്ചപ്പെടുത്തുന്നു. സോഫ്റ്റ്‌വെയർ ഭാഗത്ത് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി യുഐ 7.0 ആണ് ലഭിക്കുന്നത്. കമ്പനി രണ്ട് വർഷം ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷം സെക്യൂരിറ്റി അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ പോട്രെയിറ്റി ഗ്ലോ, എഐ ഇറേസർ 2.0, എഐ അൺബ്ലർ , ഗൂഗിൾ ജെമിനി ഇന്‍റഗ്രേഷൻ തുടങ്ങിയ നിരവധി എഐ ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്. കൂടാതെ എഐ ബാറ്ററി മാനേജ്മെന്റ്, എഐ ചാർജിംഗ് മോഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിലയുടെ കാര്യത്തിൽ, 4GB+128GB മോഡൽ 18,999 രൂപ, 6GB+128GB 20,999 രൂപ, 6GB+256GB 22,999 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ വില. ടൈറ്റാനിയം ഗ്ലെയർ, സിൽവർ ഗ്ലെയർ, ലാവണ്ടർ ഗ്ലെയർ എന്നീ കളർ ഓപ്ഷനുകളും ലഭ്യമാണ്. ജൂൺ 17 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ വെബ്സൈറ്റ് വഴി വിൽപ്പന ആരംഭിക്കും. IP65 റേറ്റിംഗ്, MIL-STD-810H മിലിറ്ററി ഗ്രേഡ് ഡ്യൂറബിലിറ്റി, വലിയ വേഗപോർ ചേംബർ കൂളിംഗ് സിസ്റ്റം എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. ഏകദേശം 224 ഗ്രാം ഭാരവും 8.8mm കട്ടിയും ഉള്ള ഈ ഫോൺ, ദീർഘ ബാറ്ററിയും മികച്ച പ്രകടനവും തേടുന്ന ഉപയോക്താക്കൾക്ക് ആകർഷകമായ ഓപ്ഷനായി മാറുന്നു.
