ന്യൂയോര്‍ക്ക് : ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വഴി ലോകത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചവരാണ് ഗൂഗിള്‍. സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്. ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്. ഇന്ന് ലോകത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണിന്‍റെ 70 ശതമാനത്തില്‍ ഏറെ ഇറങ്ങുന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

എന്നാല്‍ ആന്‍ഡ്രോയ്ഡിനെക്കാള്‍ മികച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡും ക്രോം ഒഎസും യോജിപ്പിച്ച് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോമിഡ എന്ന പേരിലാണ് ഗൂഗിള്‍ അടുത്ത വര്‍ഷം ഇറക്കാനിരിക്കുന്ന ഒഎസിന്‍റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും ഗൂഗിള്‍ പുറത്തിറക്കുമെന്നാണ് വാര്‍ത്ത. പിക്‌സല്‍ 3 എന്ന പേരിലായിരിക്കും ഈ ലാപ്‌ടോപ്പ് വിപണിയിലെത്തുകയെന്നും വിവരമുണ്ട്. ഒക്ടോബര്‍ നാലിന് ഇതിനേക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്.