ഇന്ത്യക്കാരനായ ഗൂഗിള്‍ സിഇഒ ഗൂഗിളിലെ ജീവനക്കാര്‍ക്ക് അയച്ച വാര്‍ഷിക കത്തിലാണ് സുന്ദര്‍ പിച്ചെയുടെ വെളിപ്പെടുത്തല്‍. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജോ, സെര്‍ജി ബ്രിനോയും ചേര്‍ന്നാണ് പൊതുവില്‍ ഈ കത്ത് അയക്കാറ് എങ്കിലും 2015 ല്‍ ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിലേക്ക് മാറിയതോടെയാണ് ഈ കത്ത് അയക്കല്‍ പിച്ചൈ എറ്റെടുത്തത് എന്നാല്‍ കത്തിന് മുന്നില്‍ ഗൂഗിള്‍ സ്ഥാപന്‍ ലാറി പേജിന്റെ ഒരു ആമുഖം ഉണ്ടായിരുന്നു.

ഗൂഗിള്‍ ചരിത്രത്തിലേക്ക് ഒരു സഞ്ചാരം നടത്തുന്ന സുന്ദര്‍ പിച്ചൈ പിന്നീട് എല്ലാവര്‍ക്കും ഇപ്പോള്‍ വിവരങ്ങള്‍ ആവശ്യമാണെന്നും അതിനായി നോളജ് അസിസ്റ്റന്റ് എന്ന നിലയിലെ ഗൂഗിള്‍ സേവനങ്ങളും പിച്ചൈ വിവരിക്കുന്നു. പിന്നീടാണ് സുപ്രധാന കാര്യത്തിലേക്ക് ഗൂഗിള്‍ തലവന്‍ കടക്കുന്നത്.

കമ്പ്യൂട്ടറുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുമെല്ലാം ഗൂഗിള്‍ മാറുന്നുവെന്ന വ്യക്തമായ സൂചനയും സുന്ദര്‍ പിച്ചൈ നല്‍കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും കമ്പ്യൂട്ടര്‍ എന്നാല്‍ ഡെസ്‌ക് ടോപ്പുകളായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഈ മേഖലയില്‍ വന്നത്. 

കംപ്യൂട്ടറുകളുടെ വലിപ്പവും വിലയും കുറയുകയും ജനകീയമാവുകയും ചെയ്തു. ഏറ്റവും ഒടുവിലായി കംപ്യൂട്ടറുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ രൂപത്തില്‍ നമ്മുടെ പോക്കറ്റില്‍ ഒതുങ്ങി. ഭാവിയില്‍ ഇത്തരം പ്രത്യേകം 'യന്ത്രം' എന്ന ആശയം തന്നെ ഇല്ലാതാകുമെന്നാണ് സുന്ദര്‍ പിച്ചൈ പറയുന്നത്. കംപ്യൂട്ടര്‍ ഒരു യന്ത്രം എന്ന നിലയില്‍ നിന്നും നിരന്തരം നിങ്ങളെ സഹായിക്കുന്ന ഒന്നായി, ഇന്റലിജന്റ് അസിസ്റ്റന്റായി മാറാന്‍ പോവുകയാണ്. 

കമ്പ്യൂട്ടറുകളുടെ ലോകത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ലോകത്തേക്ക് ഗൂഗിളും മാറിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് ഈ രംഗത്തെ പ്രധാനികള്‍ എന്നും സുന്ദര്‍ പിച്ചൈ പറയുന്നു.