ദില്ലി: ഗൂഗിൾ ദില്ലിയില്‍ പൊതു ശൗചാലയങ്ങൾ നിർമിക്കുന്നു. തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമാകുകയാണ് ഗൂഗിൾ. 5162 ടോയിലറ്റുകൾ നിർമിക്കുവാനാണു ഗൂഗിൾ പദ്ധതിയിടുന്നതെന്നു ഗൂഗിൾ പ്രതിനിധി ഗൗരവ് ബസ്കർ പറഞ്ഞു.
ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയും ടോയിലറ്റുകളുടെ സ്‌ഥാനം പൊതുജനങ്ങൾക്കു കണ്ടെത്താനാകും. സ്വച്ഛ് പബ്ലിക്ക് ടോയ്ലറ്റ് എന്നാണു ഗൂഗിൾ മാപ്പിൽ ശൗചാലയങ്ങളുടെ സ്‌ഥാനം രേഖപ്പെടുത്തുക.
തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നത് ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണെന്നും പത്തിൽ ഒരാൾ തുറസായ സ്‌ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നുണ്ടെന്നുമാണു യുനിസെഫിന്റെ റിപ്പോർട്ട്.
