പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ ലെവിയുമായി ചേര്‍ന്നുള്ള സെന്‍സറ്റീവ് ക്ലോത്ത് എന്ന പരിപാടി ഗൂഗിള്‍ ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി. ആദ്യമായി ഈ കൂട്ടുകെട്ടില്‍ ഉത്പന്നം ഇറങ്ങി. സ്മാര്‍ട്ട് ജാക്കറ്റ് ആണ് ഇപ്പോള്‍ ഗൂഗിളും ലെവിയും ചേര്‍ന്ന് ഇറക്കിയിരിക്കുന്നത്. ഓസ്റ്റിനില്‍ നടന്ന എസ്.എക്സ്. എസ്.ഡബ്യൂ ഫെസ്റ്റിവെലില്‍ ആണ് ഈ സ്മാര്‍ട്ട് ജാക്കറ്റ് അവതരിപ്പിച്ചത്. 

23,000 രൂപയായിരിക്കും ഈ ജാക്കറ്റിന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്. ട്രക്കര്‍ ജാക്കറ്റ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്‍റെ പ്രത്യേകതകളുമായി ഇറങ്ങിയ വീഡിയോ കാണുക.