Asianet News MalayalamAsianet News Malayalam

ഐഫോണ്‍ എക്സിനെ മലര്‍ത്തിയടിക്കാന്‍ പിക്സല്‍ 2 എത്തുന്നു

Google Pixel 2 Everything we know
Author
First Published Sep 20, 2017, 3:36 PM IST

ആപ്പിളിന്‍റെ ഐഫോണ്‍ പുതിയ പതിപ്പുകള്‍  ഇറങ്ങിയതോടെ ടെക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ഫോണ്‍ ഏത്. സംശയമെന്ത് അത് ഗൂഗിളിന്‍റെ പിക്സല്‍ തന്നെ. നെക്സസ് ഫോണുകളുടെ സീരിസ് അവസാനിപ്പിച്ചാണ് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് തനിമയുമായി ഗൂഗിള്‍ പിക്സല്‍ പരമ്പരയിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പിക്സല്‍ ഫോണ്‍ വിപണിയില്‍ മോശമല്ലാത്ത പ്രതികരണവും സൃഷ്ടിച്ചു.

എല്‍.ജി, എച്ച്.ടി.സി എന്നിവരാണ് പിക്സലിന്‍റെ പുതിയ പതിപ്പ് ഇറക്കാന്‍ ഗൂഗിളിന്‍റെ നിര്‍മ്മാണ പങ്കാളികള്‍. പിക്സല്‍ 2, പിക്സല്‍ 2 എക്സ്എല്‍ എന്നീ പതിപ്പുകളാണ് ഗൂഗിള്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്നാപ് ഡ്രാഗണ്‍ 835 ചിപ്പിന്‍റെ കരുത്തിലാണ് പിക്സല്‍ 2 എത്തുന്നത് എന്നാണ് സൂചന. 3ജിബിയും, 4ജിബിയും ആയിരിക്കും റാം ശേഷി. 64 ജിബി ഇന്‍റേണല്‍ മെമ്മറി, 128 ജിബി ഇന്‍റേണല്‍ മെമ്മറി  എന്നിങ്ങനെയായിരിക്കും ശേഖരണ ശേഷി. പിക്സല്‍ 2 5 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലും, പിക്സല്‍ 2 എക്സ് എല്‍ 6 ഇഞ്ച് വലിപ്പത്തിലുമായിരിക്കും എന്നാണ് റൂമറുകള്‍. എഎംഒഎല്‍ഇഡി ഡിസ്പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്. അതായത് പുതിയ ഐഫോണും എഎംഒഎല്‍ഇഡിയാണ് എന്ന് ഒര്‍ക്കുക. 

ആന്‍ഡ്രോയ്ഡ് ഓറിയോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. ക്യാമറയുടെ കാര്യത്തില്‍ ഏറെ പ്രത്യേകതകള്‍ പിക്സല്‍ 2വില്‍ ഉണ്ടാകും എന്നാണ് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്യൂവല്‍ ക്യാമറയ്ക്കുള്ള സാധ്യതയും തള്ളികളയുന്നില്ല ഇവര്‍. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും പ്രതീക്ഷിക്കാം. 

പിന്നെ അറിയേണ്ടത് വിലയാണ്. പിക്സല്‍ 2വിന് എകദേശം ഇന്ത്യന്‍ വില 51,990 രൂപ വരും എന്നാണ് വിവരം. ഇതില്‍ അല്‍പ്പം കൂടുതല്‍ വിപണിയില്‍ എത്തുമ്പോള്‍ വര്‍ദ്ധിച്ചേക്കാം. പിക്സല്‍ 2 എക്സ് എല്ലിന് 62,000 രൂപ എങ്കിലും വിലവരും. 

Follow Us:
Download App:
  • android
  • ios