Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പിക്സല്‍ 3 എത്തുന്നു; പ്രതീക്ഷിക്കാവുന്ന വില

ഗൂഗിള്‍ പിക്സല്‍ 3ക്ക് 5.5 ഇഞ്ച് 1080X2160 പിക്സല്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. സ്ക്രീന്‍ അനുപാതം 18:9 ആയിരിക്കും.  ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് പ്രോസ്സറായിരിക്കും ഫോണില്‍. 

Google Pixel 3, Pixel 3 XL launching next week
Author
New York, First Published Oct 7, 2018, 8:56 AM IST

ഗൂഗിള്‍ പിക്സല്‍ ഫോണുകളുടെ പുതിയ പതിപ്പ് ഒക്ടോബര്‍ 9ന് പുറത്തിറങ്ങും. ഇതിനകം തന്നെ ഈ ഫോണിന്‍റെ പ്രത്യേകതകള്‍ അന്താരാഷ്ട്ര സൈറ്റുകളില്‍ നിറഞ്ഞു കഴിഞ്ഞു. ആപ്പിള്‍ ഐഫോണിന്‍റെ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണുമായി രംഗപ്രവേശം ചെയ്യുന്നത്. പിക്സല്‍ 3, പിക്സല്‍ 3 എക്സ്എല്‍ പതിപ്പുകളാണ് ഗൂഗിള്‍ പുറത്തിറക്കുക എന്നാണ് സൂചന.

ഗൂഗിള്‍ പിക്സല്‍ 3ക്ക് 5.5 ഇഞ്ച് 1080X2160 പിക്സല്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. സ്ക്രീന്‍ അനുപാതം 18:9 ആയിരിക്കും.  ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് പ്രോസ്സറായിരിക്കും ഫോണില്‍. 4ജിബി ആയിരിക്കും റാം ശേഷി. 64 ജിബിയാണ് അടിസ്ഥാന ഇന്‍റേണല്‍ സ്റ്റോറേജ് മോഡല്‍. മുന്നില്‍ ഡ്യൂവല്‍ സെല്‍ഫി ക്യാം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇത് 8.1 എംപി വീതമുള്ള സെന്‍സറുകളാണെന്നാണ് സൂചന. 2,915 എംഎഎച്ചാണ് ബാറ്ററി ശേഷി. 

പിക്സല്‍ 3 എക്സ് എല്ലില്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ആണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1440 x 2880 പിക്സല്‍. എഎംഒഎല്‍ഇഡിയാണ് ഡിസ്പ്ലേ. 3430 എംഎഎച്ചാണ് ബാറ്ററി ശേഷി. 19:9 സ്ക്രീന്‍ അനുപാതത്തോട് ഒപ്പം നോച്ച് ഡിസ്പ്ലേയും കാണും. ഇരു ഫോണുകളുടെയും വില സംബന്ധിച്ച് സൂചനകള്‍ ഇല്ലെങ്കിലും എന്തായാലും 60,000ത്തിന് അടുത്താണ് തുടക്ക വില ചില ടെക് സൈറ്റുകള്‍ പ്രവചിക്കുന്നത്.

Follow Us:
Download App:
  • android
  • ios