ഒരു മാസം പിറക്കുമ്പോള്‍ എന്തെങ്കിലും ജോലിയുള്ള ഒരു ശരാശരി മനുഷ്യന്‍റെ വിചാരം ശമ്പളം എപ്പോ കിട്ടും എന്നാണ്, എന്നാല്‍ ഈ ചോദ്യം ഗൂഗിളിനോട് ചോദിച്ചാലോ. salary eppo kittum ( സാലറി എപ്പോ കിട്ടും) എന്ന് ഗൂഗിളില്‍ ഒന്ന് അടിച്ച് നോക്കണം. മറുപടിയായി ലഭിക്കുന്നത് Nokki Irunno Ippo Kittum (നോക്കിയിരുന്നു ഇപ്പോ കിട്ടും) എന്നായിരിക്കും ഉത്തരം.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ കിട്ടാത്തതാണ് സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വിഷയമായപ്പോഴും ഇത്തരത്തില്‍ ഗൂഗിള്‍ തമാശ പ്രത്യക്ഷപ്പെട്ടിരുന്നു അന്ന് ഗൂഗിളില്‍ മംഗ്ലീഷില്‍ padapusthakam ippo kittum (പാഠപുസ്തകം എപ്പോ കിട്ടും) എന്ന് ചോദിച്ചാല്‍ Nokki Irunno Ippo Kittum (നോക്കിയിരുന്നു ഇപ്പോ കിട്ടും) എന്നാണ് ഉത്തരം. 

ഗൂഗിളിന്റെ സെര്‍ച്ച്‌ എ‍ഞ്ചിന്‍ ഒപ്റ്റിമൈസേഷനാണ് ഇത്തരത്തിലുള്ള രസകരമായ ഉത്തരങ്ങള്‍ ഗൂഗിളില്‍ കാണുവാന്‍ കാരണമാകുന്നത്. നേരത്തെ നരേന്ദ്രമോദിയെ ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലുകളുടെ ലിസ്റ്റില്‍ പെടുത്തിയ ഗൂഗിള്‍ റിസല്‍ട്ട് വിവാദമാകുകയും ഇതില്‍ ഗൂഗിള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. 

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന കോഴ വിവാദകാലത്ത് കോഴ എന്ന് ഗൂഗിളില്‍ അടിച്ച്‌ നോക്കിയാല്‍ അതുമായി ബന്ധപ്പെട്ട മന്ത്രിയുടെ പേര് വരുന്നതും. ചില തെറികള്‍ സെര്‍ച്ച്‌ ചെയ്താല്‍ ചില നേതാക്കളുടെ പേര് വരുന്നതും ഗൂഗിളിലെ ചില രസകരമായ 'സാങ്കേതിക വിഷയങ്ങളാണ്'.