ഗൂഗിള്‍ സ്പേസസ് സേവനം നിര്‍ത്തുന്നു. പ്രത്യേക വിഷയങ്ങളില്‍ ചാറ്റ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ചാറ്റുകള്‍ നടത്താനും മറ്റുമാണ് ഗൂഗിള്‍ ഈ സംവിധാനം അവതരിപ്പിച്ചത്. അതിന് പുറമേ ഗൂഗിളിന്‍റെ മറ്റു സേവനങ്ങളായ യു ട്യൂബ്, ഗൂഗിള്‍ സേര്‍ച്ച് തുടങ്ങിയവയെ ചാറ്റിംഗ് സ്പൈസില്‍ നിന്നു തന്നെ ഉപയോഗിക്കാം എന്നതായിരുന്നു ഗൂഗിള്‍ മുന്നോട്ട് വച്ച പ്രധാന കാര്യം. 

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സ്വഭാവത്തിലുള്ള മെസ്സേജിങ് പ്ലാറ്റ്ഫോം ആയ സ്പേസസ് തുടക്കം മുതലുണ്ടായിരുന്ന ആശയക്കുഴപ്പം അകറ്റാനാവാതെ സേവനം അവസാനിപ്പിക്കുകയാണ് ഗൂഗിള്‍. 

കഴിഞ്ഞ മേയില്‍ അവതരിപ്പിച്ച സ്പേസസ് അവഗണനയുടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് ഏപ്രില്‍ 17ന് സേവനം അവസാനിപ്പിക്കും. മാര്‍ച്ച് 3 മുതല്‍ തന്നെ ഇത് സംബന്ധിച്ച സന്ദേശം ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.