ദില്ലി: ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഇന്ത്യന്‍ ഭാഷ സപ്പോര്‍ട്ട് നിര്‍ബന്ധമാക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജൂലൈ 1 2017 മുതലാണ് ഈ നിയമം നിലവില്‍ വരുക. ഇതിനായി നിയമ ഭേഗഗതികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് ആക്ടിലെ 10(1) നിബന്ധന പ്രകാരം, 2012ലെ ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗുഡ്സ് ഓഡറിലെ ഐഎസ് 16333 പാര്‍ട്ട് ത്രീയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്.
ഇത് പ്രകാരം ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും ഇന്ത്യന്‍ ഭാഷകളില്‍ വായനയ്ക്കുള്ള സംവിധാനം ഉണ്ടാകണം.
