ചോര്‍ന്ന വിവരങ്ങളില്‍ പലതും ഇപ്പോള്‍ തന്നെ യൂറോപ്പിലെ ചില സോഷ്യല്‍മീഡിയ വാളുകളില്‍ പരസ്യമായി പോസ്റ്റ് ചെയ്യപ്പെട്ട് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യക്തികളുടെ ലൈംഗിക താല്‍പര്യങ്ങളും ഡേറ്റിങ് സുഹൃത്തുക്കളുമായി നടത്തിയ രഹസ്യ ചാറ്റിങ് സന്ദേശങ്ങളും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

വിവരങ്ങള്‍ വച്ച് ചിലര്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമം നടത്തുന്നതായി അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.‍പ്രൊഫൈലുകളിലേക്ക് ആകര്‍ഷിക്കാനായി മിക്കവരും രഹസ്യ സ്വഭാവമുള്ള ഗ്ലാമര്‍ ചിത്രങ്ങളാണ് ചിലര്‍ നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത് എന്നതും ഹാക്കിങ്ങിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഹാക്കിംങ്ങ് വിവരം സംബന്ധിച്ച് പ്രതികരിക്കാന്‍ ബ്യൂട്ടിഫുള്‍പീപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട് ഇത് ഉപയോക്താക്കള്‍ക്ക് താല്‍കാലിക ആശ്വാസം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം കനേഡിയന്‍ സൈറ്റായ ആഷ്ലി മാഡിസണ്‍ സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നത് ആഗോള തലത്തില്‍ തന്നെ വന്‍ വിവാദമായിരുന്നു.