ഇതേത്തുടർന്നു ടിക്കറ്റ് മെഷിനുകളുടെ പ്രവർത്തനം അധികൃതർ താത്കാലികമായി നിർത്തിവച്ചു. പണിയൊപ്പിച്ചത് റഷ്യന്‍ ഹാക്കര്‍മാരാണ് എന്നാണ് സൂചന. കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ പ്രവർത്തനം സാധാരണ ഗതിയിലാക്കാൻ ബന്ധപ്പെടാനുള്ള ഇമെയിൽ സന്ദേശം റഷ്യൻ ഇന്‍റര്‍നെറ്റ് കമ്പനി യാൻഡെക്സിൽ നിന്നാണെന്നതാണ് സംശയം ബലപ്പെടാൻ കാരണം. 

എന്നാൽ ഇക്കാര്യത്തില്‍ സൈബര്‍ സുരക്ഷ വിഭാഗം വിശദീകരണം തന്നിട്ടില്ല. പ്രവർത്തനം സാധാരണ ഗതിയിലാക്കാൻ 70,000 ഡോളറാണ് (ഏകദേശം അഞ്ചുലക്ഷം) ഹാക്കർമാർ ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.