Asianet News MalayalamAsianet News Malayalam

ഡബ്‌സ്മാഷ് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിന്ന് 60 കോടി വിവരങ്ങള്‍ ചോര്‍ന്നു

ബ്രിട്ടീഷ് മാധ്യമമായ ദി റജിസ്റ്റര്‍ ആണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അക്കൗണ്ട് ഉടമയുടെ പേര്, ഇ-മെയില്‍ വിലാസം, പാസ്വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്

Hackers steal over 60core account details from 16 websites including Dubsmash
Author
Kerala, First Published Feb 16, 2019, 1:12 PM IST

ലണ്ടന്‍: ഡബ്‌സ്മാഷ് ഉള്‍പ്പെടെ 16 ആപ്പുകളും, വെബ് സൈറ്റുകളില്‍ നിന്നും 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഡബ്സ്മാഷിനൊപ്പം ജനപ്രിയ സൈറ്റുകളായ മൈഫിറ്റ്നസ് പാല്‍, മൈ ഹെറിറ്റേജ്, ഷെയര്‍ദിസ്, ഹൗട്ട്‌ലുക്ക്, അനിമോട്ടോ, ഐഎം, എയ്റ്റ്ഫിറ്റ്, വൈറ്റ്പേജസ്, ഫോട്ടോലോഗ്, 500 പി.എക്സ്, അര്‍മര്‍ ഗെയിംസ്, ബുക്ക്മേറ്റ്, കോഫീ മീറ്റ്സ് ബാഗെല്‍, ആര്‍ട്സി, ഡേറ്റാ ക്യാമ്പ് തുടങ്ങിയ സൈറ്റുകള്‍ വിവരം ചോര്‍ന്നവയില്‍ പെടുന്നു.

ബ്രിട്ടീഷ് മാധ്യമമായ ദി റജിസ്റ്റര്‍ ആണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അക്കൗണ്ട് ഉടമയുടെ പേര്, ഇ-മെയില്‍ വിലാസം, പാസ്വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ 'ഡ്രീം മാര്‍ക്കറ്റ് സൈബര്‍ സൂക്ക്' എന്ന പേരിലുള്ള സൈറ്റില്‍ 20,000 ഡോളറിന് വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നും രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  ബിറ്റ്കോയിനില്‍ പണം നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യു.എസിന് പുറത്തുനിന്നുള്ളയാളാണ് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios