ഐഫോണ്‍ 7ന്‍റെ ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ എത്തുന്ന ഫോണിന്‍റെ പ്രീ ഓഡര്‍ സെപ്തംബര്‍ 29 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് സ്വീകരിക്കാന്‍ തുടങ്ങി. ഇത് ആദ്യമായാണ് ഇന്ത്യന്‍ ഇ-കോമേഴ്സ് സൈറ്റുമായി ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയ്ക്ക് കരാര്‍ ഏര്‍പ്പെടുന്നത്. 

ഒക്ടോബര്‍ 7 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്. 60000 രൂപ മുതലാണ് പ്രീഓഡര്‍ ആരംഭിക്കുന്നത്. 

ഐഫോണ്‍ 7നും, 7പ്ലസും 32 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കും. സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. എന്നാല്‍ ഐഫോണിന്‍റെ പുതിയ കളറായ ജെറ്റ് ബ്ലാക്ക് 128 ജിബി പതിപ്പില്‍ മാത്രമേ ലഭിക്കൂ.