Asianet News MalayalamAsianet News Malayalam

സ്റ്റീവ് ജോബ്സിന്‍റെ പഴയ ഓഫീസ് ആപ്പിള്‍ എന്ത് ചെയ്തു

ടെക് ലോകത്ത് തന്നെ ഏറ്റവും ഇതിഹാസ ജീവിതം നയിച്ച പ്രതിഭയാണ് സ്റ്റീവ് ജോബ്സ് ഇന്‍ഫിനിറ്റി ലൂപ്പിലെ ഇദ്ദേഹത്തിന്‍റെ ഓഫീസ് അത്രയും വൈകാരികത ആപ്പിളിന് നല്‍കുന്നുണ്ട്

Here's what happened to Steve Jobs' office in Apple's old campus
Author
California, First Published Sep 19, 2018, 5:05 PM IST

സിലിക്കണ്‍വാലി: ട്രില്ലര്‍ കോടി ഡോളര്‍ വിപണിമൂല്യം ഉള്ള കമ്പനിയാണ് ആപ്പിള്‍. അടുത്തിടെയാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഫോണുകള്‍ പുറത്തിറക്കിയത്. ആപ്പിളിന്‍റെ ചരിത്രം തുളുമ്പുന്ന ഇന്‍ഫിനിറ്റ് ലൂപ്പ് എന്ന ആസ്ഥാനമന്ദിരത്തില്‍ നിന്നും അവരുടെ പുതിയ ആസ്ഥാനമായ സ്പൈസ് ഷിപ്പ് ക്യാമ്പസിലേക്ക് മാറിയ ശേഷം ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ ഫോണ്‍ പുറത്തിറക്കിയത്.

ആപ്പിള്‍ തങ്ങളുടെ ആസ്ഥാന മന്ദിരം മാറ്റിയപ്പോള്‍ ടെക് ലോകത്ത് അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. ആപ്പിളിന്‍റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ പഴയ ഓഫീസ് ആപ്പിള്‍ എന്ത് ചെയ്തു. ആപ്പിള്‍ ചരിത്രത്തില്‍ മാത്രമല്ല ടെക് ലോകത്ത് തന്നെ ഏറ്റവും ഇതിഹാസ ജീവിതം നയിച്ച പ്രതിഭയാണ് സ്റ്റീവ് ജോബ്സ് ഇന്‍ഫിനിറ്റി ലൂപ്പിലെ ഇദ്ദേഹത്തിന്‍റെ ഓഫീസ് അത്രയും വൈകാരികത ആപ്പിളിന് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വൈകാരീകതകള്‍ക്ക് ഇടം നല്‍കാത്ത കോപ്പറേറ്റ് ലോകത്ത് ആപ്പിള്‍ സ്റ്റീവിന്‍റെ ഓഫീസിന് എന്ത് പ്രധാന്യം നല്‍കും എന്നായിരുന്നു സംശയം.

എന്നാല്‍ ഇതിന് ഇപ്പോള്‍ ആപ്പിള്‍ തലവന്‍ ടിംകുക്ക് തന്നെ മറുപടി നല്‍കുന്നു. ആ ഓഫീസില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഞാന്‍ തയ്യാറായില്ല. അതേ ഓഫീസ് അവിടെയുള്ള ഡെസ്ക്, ചെയര്‍, ബുക്ക് കെയ്സ് എല്ലാം അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ സ്റ്റീവിന്‍റെ മകള്‍ ഒരിക്കല്‍ ഓഫീസില്‍ വന്നപ്പോള്‍ അവിടെയുള്ള വൈറ്റ് ബോര്‍ഡില്‍ വരച്ച ചിത്രം പോലും ഞങ്ങള്‍ മായിച്ചിട്ടില്ല. പിന്നീട് ഒരിക്കല്‍ ആ കുട്ടി ഓഫീസില്‍ വന്നപ്പോള്‍ ഞങ്ങള്‍ അത് കാണിച്ചുകൊടുത്തു ടിം കുക്ക് പറയുന്നു.

ഒക്ടോബര്‍ 5,2011 ല്‍ സ്റ്റീവ് ജോബ്സ് മരിച്ചതിന് ശേഷം സ്റ്റീവ് ജോബ്സിന്‍റെ ഓഫീസ് ആരും ഉപയോഗിച്ചില്ല. അവിടുത്തേക്ക് മാറുവാന്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ കുക്കിന് പ്ലാന്‍ ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് അദ്ദേഹം ഉപേക്ഷിച്ചു. ഓഫീസിലുണ്ടായ സ്റ്റീവിന്‍റെ ചില വസ്തുക്കള്‍ പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ആപ്പിള്‍ കൈമാറിയിരുന്നു. 

പിന്നീട് ടിം കുക്ക് പറയുന്നു, ചിലപ്പോള്‍ ഇപ്പോഴും സ്റ്റീവിനെ നിങ്ങള്‍ക്ക് അവിടെ അനുഭവിക്കാന്‍ കഴിയും. അദ്ദേഹത്തിന്‍റെ ഈ സാന്നിധ്യം ആവശ്യമായി തോന്നുമ്പോള്‍ താന്‍ അവിടെ ഇടയ്ക്ക് പോകാറുമുണ്ട്. 2018 ലാണ് ആപ്പിള്‍ പഴയ ആസ്ഥാന മന്ദിരത്തില്‍ നിന്നും പുതിയ ഇടത്തേക്ക് മാറിയത്.

Follow Us:
Download App:
  • android
  • ios