ജനുവരിയില്‍ വാവ്വേ ഇന്ത്യയില്‍ അവതരിപ്പിച്ച ഹോണര്‍ 6എക്സ് സ്മാര്‍ട്ട്ഫോണിന്‍റെ വില വെട്ടിക്കുറച്ചു. 12,999 രൂപയ്ക്ക് 32 ജിബി മോഡലും, 64ജിബി മോഡല്‍ 15,999 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. ഇത് ആമോസോണ്‍ വഴി ഇപ്പോള്‍ യഥാക്രമം 11,999 രൂപയ്ക്കും, 13,999 രൂപയ്ക്കും ലഭിക്കും.

ആമസോണ്‍ വഴി വാങ്ങുമ്പോള്‍ മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. ഇതിന് പുറമേ ഫോണ്‍കൈസിലും, വോഡഫോണ്‍ കണക്ഷനുള്ളവര്‍ക്ക് ഡാറ്റയിലും ഹോണര്‍ 6എക്സ് വാങ്ങുമ്പോള്‍ വലിയ ഓഫറുകള്‍ ആമസോണ്‍ നല്‍കുന്നുണ്ട്. ഇരട്ട ക്യാമറ പ്രത്യേകത എത്തിയ ഹോണര്‍ 6എക്സ് മികച്ച പ്രതികരണമാണ് വിപണിയില്‍ സൃഷ്ടിച്ചത്.

ഹോണര്‍ 6എക്സ് ഗോള്‍ഡ്, ഗ്രേ കളറുകളില്‍ ലഭ്യമാണ്. ഹൈബ്രിഡ് ഡ്യൂവല്‍ സിം ഇതില്‍ ഉപയോഗിക്കാം. മാഷ്മെലോയാണ് ഇതിലെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5.5 ഫുള്‍ എച്ച്ഡി സ്ക്രീനില്‍ എത്തുന്ന ഫോണില്‍ 12എംപി പ്രധാന ക്യാമറയാണ് ഉള്ളത്.