വാട്ട്സാപ്പിലെ നഷ്ടപ്പെട്ടെന്ന് കരുതിയ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ലളിതമായ വിദ്യയിലൂടെ തിരിച്ചെടുക്കാം. ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലേക്ക് ആന്‍ഡ്രോയ്ഡ് ഡാറ്റ റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണം.
ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈല്‍ ഒരു ഡസ്ക്ടോപ്പുമായോ, ലാപ്ടോപ്പുമായോ ബന്ധിപ്പിക്കുക. യുഎസ്ബി ഡീബഗ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ തിരിച്ചറിയും.
തുടര്‍ന്ന് ഫോണിലെ ഡാറ്റ ചെക്ക് ചെയ്തതിന് ശേഷം, ഫോണിലെ ഡാറ്റ ചെക്ക് ചെയ്യാന്‍ അനുമതി നല്‍കി കഴിഞ്ഞാല്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ പരിശോധിക്കാന്‍ തുടങ്ങും. ഈ പരിശോധന പൂര്‍ത്തിയായാല്‍ ഫോണിലെ ഡാറ്റ സ്‌കാന്‍ ചെയ്യാനുള്ള അനുമതി സോഫ്റ്റ്‌വെയര്‍ ചോദിക്കും.
ഇതിന് അനുമതി നല്‍കുന്ന കൂട്ടത്തില്‍ നഷ്ടമായ ഡാറ്റ റിക്കവറി ചെയ്യാനുള്ള ഓപ്ഷനില്‍ ടിക്ക് ചെയ്യാനും മറക്കരുത്. ഇതോടെ നഷ്ടമായെന്ന് നിങ്ങള്‍ കരുതിയ മെസേജുകള്‍ മുഴുവനായി കാണാനാകും. എന്നാല്‍ ഈ സംവിധാനം മൂലം ഫോണിലേക്കോ, കമ്പ്യൂട്ടറിലോ മാല്‍വെയര്‍ ആക്രമണം തടയാന്‍ പേഴ്സണലായി ഉപയോഗിക്കുന്ന സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കഫേകള്‍, ലൈബ്രറി തുടങ്ങിയവിടങ്ങളിലെ സിസ്റ്റം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല.
