ഭൂമിയിലേക്ക് ജീവന്‍ എത്തിയത് പുറത്തുനിന്നാണെന്ന് ഒരു കൂട്ടം ശാസ്ത്രകാരന്മാരുടെ അവകാശവാദം

ഭൂമിയിലേക്ക് ജീവന്‍ എത്തിയത് പുറത്തുനിന്നാണെന്ന് ഒരു കൂട്ടം ശാസ്ത്രകാരന്മാരുടെ അവകാശവാദം. ബഹിരാകാശത്ത് നിന്നും എത്തിയ ഒരു ബാക്റ്റീരിയയുടെ വ്യാപനമാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കിയത് എന്നാണ് ഇവര്‍ പറയുന്നത്. ഈ ബാക്ടീരിയ ക്ഷുദ്രഗ്രഹത്തിലോ, ഉല്‍ക്കയിലോ ആയിരിക്കാം ഭൂമിയില്‍ എത്തിയത് എന്ന് ഇവര്‍ പറയുന്നു.

പ്രവഞ്ചം മുഴുവന്‍ ജീവനുണ്ടെന്നും അത് ബഹിരാകാശത്തുകൂടി ഉല്‍ക്കകളിലും മറ്റുമായി സഞ്ചരിച്ച് ഒരോ ഗ്രഹത്തിലും എത്തി, അവിടുത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് പരിണാമപ്പെടുകയാണ് ഇത്തരം സിദ്ധാന്തത്തെ പാന്‍സപെര്‍മീയ ഹൈപ്പോതിസീസ് എന്നാണ് പറയാറ്. ഇത്തരം ഒരു സാധ്യത തള്ളികളയേണ്ടി വരില്ലെന്നാണ് പറയുന്നത്.

പഠനത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ ഡോ. ഏലീസ് സില്‍വര്‍ ഇത് സംബന്ധിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ വച്ച് ഡെയ്ലി സ്റ്റാര്‍ പത്രം ചില വിവരങ്ങള്‍ പുറത്തുവിടുന്നു. ഭൂമിയിലെ ഇപ്പോള്‍ വളരുന്ന പല സസ്യജാലങ്ങളും അന്യഗ്രഹ അംശം ഉള്ളവയാണെന്നാണ് അവകാശവാദം. 

മനുഷ്യന്‍ ഭൂമിയില്‍ നിന്നല്ല, എന്നാണ് ഡോ. ഏലീസ് സില്‍വര്‍ എഴുതിയ ബുക്കിന്‍റെ പേര്. ഈ ഭൂമിയില്‍ ഏറ്റവും കാലം എടുത്ത് പരിണാമം സംഭവിച്ച വിഭാഗം മനുഷ്യനാണെന്ന് ഇദ്ദേഹത്തിന്‍റെ പഠനം പറയുന്നു.