Asianet News MalayalamAsianet News Malayalam

പെന്റ​ഗണിന് തുല്യം, ട്രാഫിക് നിരീക്ഷണത്തിന് 1 ലക്ഷം ക്യാമറകൾ, ഹെലിപാഡ്; വൻ സംവിധാനവുമായി രാജ്യത്തെ ഈ നഗരം

ദുരന്തമുണ്ടായാൽ എല്ലാ പ്രവർത്തനങ്ങളും കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Hyderabad Police set up new war room with one lakh cameras and helipad prm
Author
First Published Sep 25, 2023, 8:29 PM IST

ഹൈദരാബാദ്:  അമേരിക്കയിലെ പെന്റ​ഗണിലെ സൈനിക കമാൻഡ് സെന്ററിനോട് സാമ്യമുള്ള നിരീക്ഷണ സംവിധാനവുമായി ഹൈദരാബാദ് ന​ഗരം.  ഒരു ലക്ഷത്തിലധികം ക്യാമറകൾ, തത്സമയ ട്രാഫിക് നിരീക്ഷണ സംവിധാനം, ഹെലിപാഡ് തുടങ്ങിയ വമ്പൻ സംവിധാനത്തോടുകൂടി ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ വാർ റൂം ഹൈദരാബാദിലെ പൊലീസ് കമ്മീഷണറേറ്റ് ആസ്ഥാനത്ത് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി ഉദ്ഘാടനം ചെയ്തു. ദുരന്തമുണ്ടായാൽ എല്ലാ പ്രവർത്തനങ്ങളും കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്ടറുകൾ പറന്നുയരാനും ഇറങ്ങാനും കെട്ടിടത്തിന് മുകളിൽ ഹെലിപാഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

 ഒരു ലക്ഷത്തിലധികം ക്യാമറകൾ, തത്സമയ ട്രാഫിക് നിരീക്ഷണ സംവിധാനം, ഹെലിപാഡ് - ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ (ഐസിസിസി) പുതിയ വാർ റൂം യുഎസ് പെന്റഗണിന്റെ സൈനിക കമാൻഡ് സെന്ററിനോട് സാമ്യമുള്ളതാണ്.
ഹൈദരാബാദിലെ പോലീസ് കമ്മീഷണറേറ്റ് ആസ്ഥാനത്ത് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി രാജ്യത്തെ ഏറ്റവും അത്യാധുനിക ഐസിസിസിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ദുരന്തമുണ്ടായാൽ എല്ലാ പ്രവർത്തനങ്ങളും കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നത്.

അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്ടറുകൾ പറന്നുയരാനും ഇറങ്ങാനും കെട്ടിടത്തിന് മുകളിൽ ഒരു ഹെലിപാഡും ഉണ്ട്. നഗരത്തിലുടനീളം ഒരു ലക്ഷത്തിലധികം ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷണത്തിന് അതിനൂതന സാങ്കേതികവിദ്യകൾ സജ്ജീകരിക്കുകയും ചെയ്തു. ഹൈദരാബാദ് ന​ഗരത്തിലെ വാഹന​ഗതാ​ഗതം തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ട്രാഫിക് നിരീക്ഷണ സംവിധാനം വാർ റൂമിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ പ്രവചന സംവിധാനവും ഒരുക്കി. ദുരന്തനിവാരണത്തിന് സഹായകരമാകാനും വെള്ളപ്പൊക്കം, തീപിടിത്തം, ഭൂകമ്പം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സംവിധാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഹൈദരാബാദ് ഐസിസിസി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ ഏകദേശം 500 കോടി രൂപ ചെലവഴിച്ചാണ് വാർ റൂം തയ്യാറാക്കിയത്. 19 നില കെട്ടിടമാണ് ഇതിനായി നിര്‍മിച്ചത്. 

Follow Us:
Download App:
  • android
  • ios