Asianet News MalayalamAsianet News Malayalam

'ഫേസ്ബുക്കിന്‍റെ ലക്ഷ്യം ഉപഭോക്താവിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നത്'

പരസ്യലോകം കൊച്ചിയിൽ സമ്മേളിച്ചപ്പോൾ പ്രഭാഷകർ ആയി എത്തിയത് ഫേസ്ബുക്ക് ക്രിയേറ്റീവ് ഓഫീസര്‍ മാർക്ക്‌ ഡി ആഴ്സിയും ആലിബാബ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രിസ് ടങ്ങും ഉൾപ്പെടെ ഉള്ള പ്രമുഖർ

IAA world congress opens in India at Kochi for the first time
Author
Kerala, First Published Feb 22, 2019, 3:10 PM IST

കൊച്ചി: എല്ലാ ഉപഭോക്താക്കടെയും സ്വകാര്യവിവരം സംരക്ഷിക്കുന്നത് ആണ് പ്രധാന ഉത്തരവാദിത്തം എന്ന് ഫേസ്ബുക് ചീഫ് ക്രീയേറ്റീവ് ഓഫീസർ മാർക്ക്‌ ഡി ആഴ്സി .കൊച്ചിയിൽ നടക്കുന്ന ഇന്‍റര്‍നാഷണല്‍ അഡ്വെർടൈസിങ് അസോസിയേഷന്‍റെ ലോകഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 

പരസ്യലോകം കൊച്ചിയിൽ സമ്മേളിച്ചപ്പോൾ പ്രഭാഷകർ ആയി എത്തിയത് ഫേസ്ബുക്ക് ക്രിയേറ്റീവ് ഓഫീസര്‍ മാർക്ക്‌ ഡി ആഴ്സിയും ആലിബാബ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രിസ് ടങ്ങും ഉൾപ്പെടെ ഉള്ള പ്രമുഖർ .ഫേസ്ബുക്കിന്‍റെ രണ്ടാമത്തെ വലിയ വിപണി ആയി ഇന്ത്യ മാറിയെന്നു മാർക്ക്‌ ഡി ആഴ്സി പറഞ്ഞു .

ഡാറ്റ സുലഭമായതോടെ അടുത്ത 2വർഷത്തിനുള്ളിൽ പത്ത്മടങ്ങ് ഉപഭോക്താക്കളെ ഇന്ത്യയിൽ നിന്നും നേടാനാകും. ലോകത്തു എല്ലാവരെയും ഒന്നിപ്പിക്കുന്ന ഇടം സൃഷ്ടിക്കുന്നതിനൊപ്പം ഉപഭോക്താവിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് മാർക്ക്‌ ഡി ആഴ്സി പറഞ്ഞു. ഉപഭോക്താവിന്റെ വിശ്വാസം ആർജ്ജിക്കുകയാണ് ആദ്യം വേണ്ടത്. ആളുകളെ നിരന്തരമായി കേൾക്കുകയും അവരെ സമീപിക്കുകയും ചെയ്യണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്ന മാർക്കറ്റിംഗ് രീതികളെ കുറിച്ചായിരുന്നു ആലിബാബ ചീഫ് മാർക്കറ്റിംഗ് ഓഫീസർ  ക്രിസ് ടങ് സംസാരിച്ചത്. ഉപഭോക്താവിന്‍റെ താല്പര്യം ഉൾക്കൊള്ളിക്കുന്ന ഡാറ്റ ബാങ്ക് സൃഷ്ടിക്കുന്നത് വിജയവഴിയിലെ ആദ്യ ചുവടു വയ്‌പ്പെന്ന് ക്രിസ് .ഐഎഎ കോമ്പസ് അവാർഡുകളും ഉച്ചകോടിയിൽ വെച്ചു സമ്മാനിച്ചു .

Follow Us:
Download App:
  • android
  • ios