ദില്ലി: താരീഫ് യുദ്ധം ശക്തമായതോടെ പുതിയ ഓഫറുമായി ഐഡിയ രംഗത്ത്. 109 രൂപയ്ക്ക് ഒരു ജിബി 4ജി അല്ലെങ്കില്‍ 3ജി നെറ്റാണ് ഐഡിയ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തന്നെ വോയ്സ് കോള്‍ പൂര്‍ണ്ണമായും ഫ്രീയാണ് ഇതിന് പുറമേ 100 എസ്എംഎസും ദിവസവും ഫ്രീയായി ലഭിക്കും. രണ്ട് ആഴ്ചത്തേക്കാണ് ഈ ഓഫറിന്‍റെ കാലാവധി. 

എന്നാല്‍ ദിവസത്തെ വോയിസ് കോളിന് ദിവസം 250 മിനുട്ട് എന്ന അതിര്‍വരമ്പുണ്ട്. ഒപ്പം തന്നെ ആഴ്ചയില്‍ ഇത് 1000 മിനുട്ടാണ്. അതായത് ഓഫര്‍ കാലവധിയില്‍ 2000 മിനുട്ട് ഫ്രീകോള്‍ വിളിക്കാം. അതിന് ശേഷമുള്ള കോളിന് സെക്കന്‍റി 1 പൈസ എന്ന നിരക്കില്‍ ഈടാക്കും.

ആദ്യഘട്ടത്തില്‍ ദില്ലി, തെലുങ്കാന, ബീഹാര്‍ എന്നിവിടങ്ങളിലായിരിക്കും ഈ ഓഫര്‍ ഐഡിയ ആദ്യം ലഭ്യമാക്കുക. ഇത്തരത്തില്‍ തന്നെ ഐഡിയ തങ്ങളുടെ 148 രൂപയുടെ ഓഫറും പരിഷ്കരിച്ചിട്ടുണ്ട്.