Asianet News MalayalamAsianet News Malayalam

എൽനിനോ മാറി ലാ നീന വരും; എല്ലാം 'ചിലപ്പോള്‍' കുളമാകും..!

Increased chances of La Nina
Author
First Published May 5, 2016, 4:56 AM IST

കടുത്ത വരള്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് അനുഭവപ്പെടുന്നത്. പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട എൽനിനോ എന്ന പ്രതിഭാസമാണ് ഇതിന് കാരണം എന്നാണ് കലാവസ്ഥ നിരീക്ഷകരുടെ പക്ഷം. എല്‍ ലിനോ എത്രനാള്‍ നീണ്ടു നില്‍ക്കും എന്നതില്‍ വ്യക്തമായ ധാരണ കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്നില്ലെങ്കിലും എൽനിനോയ്ക്ക് ശേഷം ലാ നിന എന്ന പ്രതിഭാസം വരുമെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ നിരീക്ഷണം.

ആഗോളതാപനത്തിന്‍റെ പരിണിതഫലം തന്നെയാണ് ലാ നിന എന്ന കാലവസ്ഥ പ്രതിഭാസത്തിന് ശക്തികൂടാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന താഴ്ന്ന വായുമർദത്തിൽ നിന്നാണ് ലാ നിന ഉടലെടുക്കുന്നത്. ലാ നിന മൂലം ഉണ്ടാകുന്ന മഴമേഘങ്ങള്‍ കരപ്രദേശത്ത് കൂടുതൽ മഴ ലഭിക്കാന്‍ ഇടയാക്കും. 

ലാ നിനയുടെ വരവ് പ്രതീക്ഷിച്ചാണ് ഇത്തവണ മണ്‍സൂണ്‍ കനക്കും എന്ന പ്രവചനം കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്നത്. വരുന്ന മൺസൂൺ സീസണിൽ രാജ്യത്ത് 106 ശതമാനം അധിക മഴ ലഭിക്കുകയെന്നാണ് പ്രവചനം.

എന്നാല്‍ മണ്‍സൂണ്‍ ആദ്യം എന്നും എത്തുന്ന കേരളം പോലുള്ള ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ലാ നിന വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും എന്ന ആശങ്കയും നില്‍നില്‍ക്കുന്നു. ലാ നിന പ്രതിഭാസം ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ പലതവണ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും ഭീകരം 2007 തെക്കുകിഴക്കന്‍ ഏഷ്യയില്‍ കനത്ത മഴയും പ്രളയവും ഉണ്ടാക്കിയ ലാ നിനയാണ്. ഇത്തരം ഒരു അവസ്ഥ കേരളത്തിലുണ്ടാകുമോ എന്നത് ആശങ്കജനകമാണ്.

 


 

Follow Us:
Download App:
  • android
  • ios