ആപ്പിളുമായുള്ള സഹകരണത്തിന്‍റെ പശ്ചാത്തലത്തില്‍, പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സേവനങ്ങളാണ് റിലയന്‍സ് ജിയോ ഒരുക്കുക. രാജ്യത്ത് ഐഫോണ്‍ വിപണി മുന്നേറുന്നുണ്ടെന്നും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ശതമാനത്തിലധികം ഐഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. 

എന്നാല്‍ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ എത്തിക്കാന്‍ ആപ്പിളിന് സാധിച്ചിട്ടില്ലെന്നും, ഹൈ-സ്പീഡ് ടെലികോം നെറ്റ് വര്‍ക്ക് സാങ്കേതികതയിലുള്ള അപര്യാപ്തതയാണ് ഇതിന് കാരണമെന്നും ടിം കുക്ക് സൂചിപ്പിച്ചു.

ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ജനവിഭാഗത്തിന് ഐഫോണ്‍ എന്നത് ഇപ്പോഴും സ്വപ്‌നം മാത്രമായി നിലകൊള്ളുകയാണെന്നും, എന്നാല്‍ വരും വര്‍ഷങ്ങളില്‍ ആപ്പിള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നും ടിം കുക്ക് അറിയിച്ചു.