ജൂണ്‍ 2016 ന്‍റെ അവസാനം ഇന്ത്യയിലെ യൂനീക്ക് മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 616 ദശലക്ഷമാണ്. ഇത്തരത്തിലുള്ള വര്‍ദ്ധനവ് സംഭവിക്കുകയാണെങ്കില്‍ 2020ഓടെ ഇന്ത്യയില്‍ 100 കോടി ഫോണ്‍ ഉപയോക്താക്കള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 68 ശതമാനം ആയിരിക്കും. 2015 ല്‍ ഇത് 47 ശതമാനം ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതില്‍ തന്നെ 670 മില്ല്യണ്‍ ഉപയോക്താക്കള്‍ 3ജി 4ജി ഉപയോക്താക്കള്‍ ആയിരിക്കും എന്നാണ് ടെലികോം കമ്പനികളുടെയും കണക്ക്. 3 മില്ല്യണ്‍ ആയിരുന്നു 2015ലെ 4ജി ഉപയോക്താക്കള്‍ എങ്കില്‍ 2020 ല്‍ അത് 280 മില്ല്യണ്‍ ആയി ഉയരും എന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്.