ദില്ലി: മാര്‍ച്ച് 8ന് ലോക വനിതദിനം ലോകമെമ്പാടും ആചരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച പരിപാടികള്‍ നടന്നു. പ്രത്യേക ഡൂഡില്‍ ഇറക്കിയാണ് ഗൂഗിള്‍ പോലുള്ള ഇന്‍റര്‍നെറ്റ് ഭീമന്‍ പോലും വനിതകള്‍ക്കായുള്ള ഈ ദിനം നീക്കിവച്ചത്. എന്നാല്‍ അന്ന് പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തായിരുന്നു എന്ന് അറിയാമോ.

ഗൂഗിള്‍ ഇന്ത്യയുടെ കഴിഞ്ഞ വാരത്തെ ഡാറ്റകളാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താവുന്ന വിവരങ്ങല്‍ തരുന്നത്. ഇത് പ്രകാരം എന്നാണ് പുരുഷ ദിനം എന്നാണ് ഇന്ത്യയിലെ പുരുഷന്മാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. നവംബര്‍ 19 ആണ് ലോക പുരുഷദിനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ശിശു ഭ്രൂണഹത്യകള്‍ നടക്കുന്ന ഹരിയാനയില്‍ നിന്നാണ് ഇത് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സെര്‍ച്ച് വന്നിരിക്കുന്നത്. രണ്ടാമത് പഞ്ചാബും, മൂന്നാമത് കര്‍ണ്ണാടകയുമാണ്.