ഈ പ്ലാന്‍ പ്രകാരം ഒരു ആപ്പ് വഴി ലഭിക്കുന്നത് 17 സേവനങ്ങളാണ്. ടിക്കറ്റ് ബുക്ക് ചെയ്യല്‍ ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ബുക്ക് ചെയ്യുന്നത് വരെയും ഇതില്‍ ഇടം പിടിക്കുന്നു. റെയില്‍വെ സ്റ്റേഷന് പുറത്ത് യാത്രക്കാരുടെ ഇഷ്ടപെട്ട താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. 

റെയില്‍ വേയുമായി ബന്ധപ്പെട്ട് നിരവധി ആപ്ലിക്കേഷനുകളുണ്ടെങ്കിലും എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ നില്‍ക്കുന്ന ഒന്നുമില്ല.