കഴിഞ്ഞ വര്‍ഷത്തെ കണക്ക് എടുത്താല്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ 28 ശതമാനം വിറ്റത് ഷവോമിയാണ്. സാംസങ്ങിന്‍റെത് 24 ശതമാനമാണ്

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്ന എന്ന നേട്ടം 2018 ലെ അവസാന പാദത്തിലും കൈവരിച്ച് ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഷവോമിയുടെ പങ്കാളിത്തം ഇപ്പോള്‍ 27 ശതമാനമാണ്. സാംസങ്ങാണ് രണ്ടാം സ്ഥാനത്ത് ഇവരുടെ വിപണി വിഹിതം 22 ശതമാനാമാണ്. 

2018 ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് ഇന്ത്യന്‍ വിപണയില്‍ മുന്നിട്ട് നിന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് എടുത്താല്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ 28 ശതമാനം വിറ്റത് ഷവോമിയാണ്. സാംസങ്ങിന്‍റെത് 24 ശതമാനമാണ്. ഇതേ സമയം 10 ശതമാനം വര്‍ദ്ധനവാണ് 2018 ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സംഭവിച്ചത്.

കൌണ്ടര്‍ പൊയന്‍റ് റിസര്‍ച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ചൈന കഴിഞ്ഞാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി ഇന്ത്യ മാറിയെന്ന് ഇവരുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ 43 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.