കൊച്ചി: സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ കേന്ദ്രമായ ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ ഇന്നലെ അപ്രത്യക്ഷമായി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പുതിയ ഗ്രൂപ്പുമായി ഐസിയു അണിയറക്കാന്‍ രംഗത്ത് എത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെ സംഭവിച്ച് ഐസിയു തിരോധാനത്തെ തുടര്‍ന്ന് ഗ്രൂപ്പിന്‍റെ സ്ഥാപകനും അഡ്മിന്മാരില്‍ ഒരാളുമായ റോഷന്‍ തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ.

ഗ്രൂപ്പ് പിന്‍വലിച്ചത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് അഡ്മിന്‍ പറഞ്ഞു. 2015 ഏപ്രില്‍ ഐ.സി.യുവിന്റെ ഫെയ്‌സ്ബുക്ക് പേജും ഇതുപോലെ നഷ്ടമായിരുന്നു. അതേതുടര്‍ന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിച്ചിരുന്നു. ആ ഗ്രൂപ്പ് ഇപ്പോള്‍ പബ്ലിക്ക് ആയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുമുമ്പ് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പും പലതവണ അപ്രതീക്ഷമായിട്ടുണ്ട്.രാഷ്ട്രപിതാവ് ഗാന്ധിജിയെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെയും ട്രോളിയതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത് എന്നും സൂചനയുണ്ട്.